
പണിയിടങ്ങളില്‍
*തെന്‍ഡു ഇലകള്‍
കൊച്ച് സ്വപ്നങ്ങള്‍ക്ക്
തണലേകിയിരുന്നു,
ദാഹത്തെ കീഴടക്കിയിരുന്നു.
മലമുകളിലെ
പച്ചപ്പിലേക്ക് പാഞ്ഞ്
മണികിലുക്കി,
കുടപിടിച്ച്,
അവര്‍
ഉറുമ്പുകള്‍ക്ക് കല്യാണം കൊണ്ടിരുന്നു.
മഞ്ഞ് പെയ്യുന്ന മലകളില്‍
പുതിയ “വേദാന്ത”ങ്ങള്‍
വികൃതമായ വ്രണം സൃഷ്ടിക്കുമ്പോള്‍
നിശ്ശബ്ദതക്ക് വിധിക്കപ്പെട്ട
ഒരു ജനതയെ
പേരിട്ടും, പേരില്ലാതേയും
ക്രൂശിലേറ്റപ്പെടുമ്പോള്‍
പൊട്ടിപുറത്ത്
ഞങ്ങളകത്ത്.
തേനറുത്ത കരങ്ങള്‍
സര്‍പ്പ കുഞ്ഞുങ്ങളേന്തി
ആലോചനകളും,
അലര്‍ച്ചകളുമായി
ഞെട്ടിച്ചില്ലെങ്കിലും
പുതിയ ഖനികളിലെ
പാതാളങ്ങളില്‍
തിളങ്ങുന്ന
ചുവന്ന ചുണ്ണാമ്പു കല്ലുകള്‍
നിങ്ങളെ
പേടിപ്പിക്കാതിരിക്കില്ല.
മരണപ്പെട്ട മരങ്ങള്‍
രാത്രിയില്‍
നഗ്നനൃത്തം ചെയ്യുമ്പോള്‍
ഇല്ലായ്മകളില്‍
ഉണ്ടും, ഉരുണ്ടും
വിലാപങ്ങള്‍ സംഗ്രഹിക്കപ്പെട്ട്,
ആശയങ്ങള്‍ ഒടുക്കപ്പെടുമ്പോള്‍
നാളെ
ചില തിരിച്ചറിവുകള്‍
പറയുമായിരിക്കും
“നിയമഗിരിയില്‍
ദൈവവും, കാടും, ശലഭവും,
പിന്നെ മനുഷ്യനും ജീവിച്ചിരുന്നു“.
@@@
*തെന്‍ഡു ഇലകള്‍ - ബീഡി ഉണ്ടാക്കുന്ന ഇല
നിയമഗിരിയില്‍
ReplyDeleteദൈവവും, കാടും, ശലഭവും,
പിന്നെ മനുഷ്യനും ജീവിച്ചിരുന്നു“.
“നിയമഗിരിയില്‍
ReplyDeleteദൈവവും, കാടും, ശലഭവും,
പിന്നെ മനുഷ്യനും ജീവിച്ചിരുന്നു“.
ശരിയാണ് . ചുവന്ന ചുണ്ണാമ്പ്കല്ലിന്‍റെ (കണ്ണിന്റെ ) പേടിപ്പിക്കലായിരിക്കും കേള്‍ക്കാനിരിക്കുന്ന ഈ പറച്ചില്‍
നന്നായി ഈ കവിത. അവസരോചിതം !
തിരിച്ചറിവുകള്‍ ഉണ്ടായി തുടങ്ങി അല്ലെ
ReplyDeleteകൊള്ളാം
ബാക്കി വെക്കുവാന്‍ ഒട്ടേറെ ഉണ്ടല്ലോ
ReplyDeleteതെന്‍ഡു ഇലകള്‍ എന്നത് ആദ്യമായാണ് കേള്‍ക്കുന്നത്.
ReplyDeleteതാങ്കളുടെ ഈ കാവ്യശില്‍പം ശരിക്കും ആസ്വദിച്ചു.
ReplyDelete"ഭുജിച്ചു ശിഷ്ട്ടത്തെയൊരറ്റ നേരമാ
ദ്വിജ പ്രസാദേന വിമുക്ത പാപനായ്
ഏവം പ്രവര്‍ത്തി മദീയചേതന
യ്ക്കുണ്ടായി തദ്ധര്‍മ്മ വിശുദ്ധിതന്‍ രുചി.
എന്ന് പറഞ്ഞ പോലെ ഇവിടെയെത്തിയപ്പോള്‍ എന്തൊക്കെയോ കണ്ണൂരാനിലും സംഭവിച്ചിരിക്കുന്നു. മൂന്നാമത്തെ ഗന്ടിക അന്വര്‍തഥമായി. ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
**********************
എന്റെ ബ്ലോഗില്‍ വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
"എന്നെപ്പോലുള്ള സീരിയസ്സ് ബ്ലോഗേഴ്സിന് പറ്റിയ ബ്ലൊഗല്ലായിത്" എന്നതു എന്നില്‍ ചിരിയുണ്ടാക്കി. ആ പോസ്റ്റ് എഴുതിയത് സീര്യസ്സു ആയിട്ട് തന്നെയാ. പക്ഷെ സമീപിച്ചത് നര്‍മ്മത്തിലൂടെ എന്ന് മാത്രം.
മസില് പിടിച്ചു ജീവിക്കുന്നതിലും ഭേദം മനസ്സറിഞ്ഞു ചിരിക്കുന്നതല്ലേ മാഷേ. താങ്കളെ പോലുള്ള "ഒരു സീരിയസ് ബ്ലോഗര്‍" അവിടെ കമന്റിയതിനു അര്‍ഥം താങ്കല്‍ക്കുള്ളിലും ഒരു 'നര്‍മ്മഭാവം' കുടിയിരിക്കുന്നു എന്ന് തന്നെയല്ലേ?
നാളെ
ReplyDeleteചില തിരിച്ചറിവുകള്‍
പറയുമായിരിക്കും
“നിയമഗിരിയില്‍
ദൈവവും, കാടും, ശലഭവും,
പിന്നെ മനുഷ്യനും ജീവിച്ചിരുന്നു“.
തിരിച്ചറിവുകള്‍!!!!!
തെന്‍ഡു ഇലകള്‍
ReplyDeleteകൊച്ച് സ്വപ്നങ്ങള്‍ക്ക്
തണലേകിയിരുന്നു,
ദാഹത്തെ കീഴടക്കിയിരുന്നു.
മലമുകളിലെ
പച്ചപ്പിലേക്ക് പാഞ്ഞ്
മണികിലുക്കി,
കുടപിടിച്ച്,
അവര്‍
ഉറുമ്പുകള്‍ക്ക് കല്യാണം കൊണ്ടിരുന്നു.
-തികച്ചും പുതിയ വരികൾ തന്നെ. എങ്കിലും കവിതകളിൽ പ്രസ്താവനാ രീതിയിലുള്ള വരികൾ കടന്നു വരുന്നത് ചിലയിടങ്ങളിൽ എനിയ്ക്കരോചകമായിത്തോന്നി. നന്നായി എഴുതാൻ കഴിയും.ആശംസകൾ!