Monday 14 June 2010

വരികള്‍ക്കിടയില്‍ വായിച്ചത്

ഭാഷ
കുടിയിറക്കപ്പെടുമ്പോഴാണ്
ഒരേ സംസ്ക്കാരത്തെ
ഇല്ലമെന്നും,
വീടെന്നും
പുരയെന്നും,
കുടിലെന്നും
വേര്‍ത്തിരിക്കപ്പെടുന്നത്

ഞാന്‍
എന്നെ
പുറത്തെടുക്കുമ്പോഴാണ്
നമ്പൂതിരിയെന്നും,
നായരെന്നും,
ഈഴവനെന്നും,
പുലയെനെന്നും
വേര്‍ത്തിരിക്കപ്പെടുന്നത്

വേര്‍ത്തിരിക്കപ്പെട്ടവര്‍
നോക്കുക്കുത്തികളാവുമ്പോള്‍
മണ്ണും, ജലവും
ആത്മാക്കളാവുന്നു...!!

19 comments:

  1. " വേര്‍ത്തിരിക്കപ്പെട്ടവര്‍
    നോക്കുക്കുത്തികളാവുമ്പോള്‍
    മണ്ണും, ജലവും
    ആത്മാക്കളാവുന്നു...!!"
    എല്ലാം വേര്‍തിരിക്കുമ്പോള്‍ കഴംബിലാത്ത ചില അസ്ഥികുടങ്ങള്‍ മാത്രം നമ്മള്‍ ...വരികള്‍ സത്യത്തെ വിളിച്ചു പറയുന്നു

    ReplyDelete
  2. Excellent thoughts which can graze inside of readers… Expecting more and more

    ReplyDelete
  3. നല്ല ചിന്ത, കവിത.

    “ഭാഷയെ
    കുടിയിറക്കപ്പെടുമ്പോഴാണ്”

    എന്നത്

    “ഭാഷ
    കുടിയിറക്കപ്പെടുമ്പോഴാണ്”
    എന്നാക്കണമെന്നപേക്ഷ.

    ReplyDelete
  4. വേര്‍തിരിക്കപെടാത്തവരുടെ സ്ഥാനം എവിടെയാണ്

    ReplyDelete
  5. ആദില,കെട്ടുങ്ങല്‍
    ഈ വഴിയെ വരാന്‍ സമയം കണ്ടെത്തിയതിന്
    നന്ദി

    ജയന്‍ കാണാന്‍ കഴിഞ്ഞതിനും
    തെറ്റ് ചൂണ്ടിക്കാട്ടിയതിനും
    പ്രത്യേകം നന്ദി

    റ്റോംസ്
    വേര്‍തിരിക്കപെടാത്തവരായി
    ആരുണ്ട് ഈ ദുനിയാവില്‍
    ആ അന്യേഷണത്തിലാണ്
    ഈയുള്ളവനും
    ഭാഷാ‍പരമായും,
    ജാതിയും, മതവും,
    കറുപ്പും, വെളുപ്പും,
    ഒന്നല്ലെങ്കില്‍ മറ്റൊന്നായി
    വേര്‍ത്തിരിക്കപ്പെടാനായി.....

    ReplyDelete
  6. നല്ല തീക്ഷ്ണമായ ചിന്ത.. ആശംസകൾ.. അവസാന വരികൾ കൂടുതൽ ഇഷ്ടമായി

    ReplyDelete
  7. മനുഷ്യരുടെ മനസ്സുകളില്നിന്നാകണം കുടിയൊഴിപ്പ്

    ReplyDelete
  8. നല്ല ചിന്തകള്‍‍..

    ReplyDelete
  9. "ഞാന്‍
    എന്നെ
    പുറത്തെടുക്കുമ്പോഴാണ്"

    എല്ലാം.
    അല്ലെങ്കിൽ ഞാനും നീയുമെല്ലാം ഒന്നാണു.

    ReplyDelete
  10. നല്ല കവിത...
    മലയാളിത്തമുള്ള മനോഹരമായ കവിത.
    ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  11. നല്ല ചിന്തകള്‍.......

    ReplyDelete
  12. അമ്പുകള്‍ നിറച്ച കവിത. ആശംസകള്‍

    ReplyDelete
  13. പ്രിയ മനോഹര്‍ ,
    കവിത നന്നായി
    ഇഷ്ടപ്പെട്ടു

    (വേര്‍തിരിയ്ക്കപ്പെടുന്നത് എന്നല്ലേ..?
    ത യ്ക്ക് ഇരട്ടിപ്പുണ്ടോ )

    ReplyDelete
  14. ഭാഷ സംസ്കാരത്തിന്റെ വാഹിനിയും, പ്രതീകവുമാണല്ലോ, നന്നായിട്ടുണ്ട് കവിത!

    ReplyDelete
  15. shakthamaaya aavishkaaram !

    www.ilanjipookkal.blogspot.com

    ReplyDelete
  16. വേര്‍തിരിവുകളുടെ കളളികളില്‍ തളച്ചിടപ്പെട്ടവരെക്കുറിച്ചെഴുതിയത്
    ഇഷ്ടമായി.

    ReplyDelete
  17. തീക്ഷ്ണമായ ചിന്ത.. ആശംസകൾ.

    ReplyDelete
  18. കവിത വളരെ നന്നായി
    ഈടുറ്റ വരികള്‍ !
    കരുത്തുറ്റ ചിന്ത !

    ReplyDelete