Wednesday 16 December 2009

കുടിയിറക്കപ്പെട്ടവര്‍

സന്ദര്‍ഭവശാല്‍
ഞങ്ങളിന്നും ജീവിച്ചിരിപ്പുണ്ട്..!!
ഭരണകൂടത്താല്‍
ഭ്രഷ്ടരാക്കപ്പെടുമ്പോള്‍
പരിഹാരം തേടിയുള്ള
നിലവിളികള്‍
തിരിച്ചറിയപ്പെടാതെ,
വേട്ടയാടലിന്
വഴിമാറുകയാണ്.

ഒട്ടിയ വട്ടിയുമായി
ഞങ്ങളുടെ ഭൂമിയില്‍
തമ്പുരാന്റെ ആഹ്വാനങ്ങള്‍ക്ക്
കാത്ത് നില്‍ക്കുമ്പോള്‍
കീഴ്പ്പെടുത്തി പ്രാപിക്കുന്നവര്‍
കീഴാളനെന്ന്
ചരിത്രത്തില്‍ രേഖപ്പെടുത്തി.

കത്തുന്ന ചൂട്ടും,
പൊള്ളുന്ന മനസ്സുമായി
കാവലിരിക്കുന്ന നിസ്സഹായതയെ
നവോത്ഥാനം കൊണ്ട്
വ്യഭിചരിച്ച്
പുറത്തേക്കിറങ്ങുന്ന
പ്രബുദ്ധമായ ജനാധിപത്യമേ
കൊട്ടിയടക്കുമ്പോഴും
ഉറപ്പ് കൊടുക്കുക.

13 comments:

  1. ബിംബങ്ങളും വാഗ്മയങ്ങളും നന്നെകുറവുള്ള ഈ കവിത പക്ഷെ ശക്തമായ ഒരു പ്രതിഷേധപെയ്ത്താണ്‌. ഇതേ കവിത കുറച്ചുകൂടി വേറിട്ട ഫോക്കസില്‍ പറയാവുന്നതാണ്‌ (ഞാനുദ്ദേശിച്ചത്‌ സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന വൈകാരികത കവിതയില്‍ കടന്നു വരേണ്ടതുണ്ട്‌... ) ഒറ്റവായനയില്‍ കിട്ടിയ ഒരു നിര്‍ദ്ദേശം വെറുതെ ഒന്നു പങ്കുവയ്ച്ചതാണ്‌ ക്ഷമിക്കുക... :):) ആശംസകള്‍

    ReplyDelete
  2. കത്തുന്ന ചൂട്ടും,
    പൊള്ളുന്ന മനസ്സുമായി
    കാവലിരിക്കുന്ന നിസ്സഹായതയെ
    നവോത്ഥാനം കൊണ്ട്
    വ്യഭിചരിച്ച്
    പുറത്തേക്കിറങ്ങുന്ന
    പ്രബുദ്ധമായ ജനാധിപത്യമേ
    കൊട്ടിയടക്കുമ്പോഴും
    ഉറപ്പ് കൊടുക്കുക.



    good!

    ReplyDelete
  3. പല്ലശ്ശനയോടു യോജിക്കുന്നു
    വരികള്‍ വളരെ നോവിക്കുന്നുണ്ട്
    തറച്ചു കയറുന്നുണ്ട് ഈ പ്രതിഷേധത്തിന്റെ സ്വരം !
    ഉറപ്പുകള്‍ ലംഘിക്കപേടെന്ടതാണെന്നു ആര്‍ക്കാണറിയാത്തത് ??

    ReplyDelete
  4. Kathunna jeevithangal...
    Manoharam, Ashamsakal..!!!

    ReplyDelete
  5. നടപ്പാക്കാനല്ലാത്ത ഉറപ്പുകള്‍ക്ക് മാത്രമായി ഒരു ലോകം :)

    ReplyDelete
  6. നല്ല ശക്തിയുള്ള വരികള്‍.

    ReplyDelete
  7. ഒട്ടിയ വട്ടിയുമായി
    ഞങ്ങളുടെ ഭൂമിയില്‍
    തമ്പുരാന്റെ ആഹ്വാനങ്ങള്‍ക്ക്
    കാത്ത് നില്‍ക്കുമ്പോള്‍
    കീഴ്പ്പെടുത്തി പ്രാപിക്കുന്നവര്‍
    കീഴാളനെന്ന്
    ചരിത്രത്തില്‍ രേഖപ്പെടുത്തി.

    ReplyDelete