
പാതി ചാരി
ഞാന്‍ നിവര്‍ന്നു കിടന്നു
എന്റെ അനുരാഗത്തിന്റെ
പൂപ്പല്‍ പിടിച്ച കറുത്ത തലയിണയും
വിരിയില്‍ പിഴുതിട്ട ബീജങ്ങളും
ആരോഗ്യം നശിച്ച പേനയും
വാലും, തലയും നഷ്ടപ്പെട്ട
കഥകളും, കവിതകളും
എന്നോട് പറയാന്‍ മടിക്കുന്നതെന്താണ്
ഒരു പക്ഷേ
ദരിദ്രന്റെ ഭൂതകാലത്തെ
അനലോഗില്‍നിന്നും
ഡിജിറ്റലിലേക്ക് പരിവര്‍ത്തനം
നടത്തൂയെന്നാവം
ഉയരമുള്ള കെട്ടിടത്തില്‍ നിന്ന്
താഴേക്ക ചാടാനായി
അവരെന്നെ സഹായിക്കാമെന്നാകാം
എന്തുമാകട്ടെ
ദേശിയതയെ ഉപജീവിച്ച്
നിലനില്‍പ്പിന്റേതായ പ്രക്രിയകള്‍
തുടരുകതന്നെ
പൌരോഹിത്യത്തിന്റേയും
ചാതുര്‍വണ്യത്തിന്റേയും
നിലനില്‍പ്പിനായ് ഒരു കുംഭമേള,
മരിച്ചവരുടെ ദേഹത്തിന്റെ
ഉയര്‍ത്തെഴുനേല്‍പ്പിനായ്
ചില വാഴ്ത്തപ്പെടലുകള്‍,
അരപ്പട്ടകെട്ടിയ ഗ്രാമങ്ങളിലെ
ജീവനുള്ള ജിന്നുകളുടെ ഊത്തുകള്‍.
എനിക്ക് സാര്‍വ്വദേശീയതെയെ
സംഭോഗിക്കാമെങ്കില്‍
പുറത്തേക്കിറങ്ങുന്നതിനു മുമ്പ്
ഈ സ്വവര്‍ഗ്ഗാനുരാഗിയുടെ
കിടപ്പറയിലേക്ക്
കറുത്തബീജം കുത്തിവെച്ച്
ജീവനില്ലാത്ത കഴുത്ത്
അറുത്തുകൊള്‍ക.
@@@@
ഇന്ദ്രപ്രസ്ഥം കവിതകളില്‍ വായിക്കുക