Wednesday 24 August 2011

അകത്തും , പുറത്തും

അകത്ത്...

ഒറ്റക്കിരുന്ന്
ഞാന്‍ തിന്ന് തീര്‍ത്ത
സ്വപ്നങ്ങളുടെ ബാക്കിയാണ്
ഈ വെളിച്ചമില്ലാത്ത മുറിയില്‍
ചിതറിക്കിടക്കുന്നത്.
മാറ്റി വെക്കപ്പെട്ട
മുരടിച്ച ചിന്തകളാണ്
സെല്‍ഫില്‍.
ചുമരില്‍
ചിതലരിച്ച ചിത്രങ്ങള്‍,
ഭൂതകാലത്തിന്റെ
ചില്ലുപൊട്ടിയ
കണ്ണട വെച്ചവര്‍,
പിന്നെ
അനുസരണക്കേടിന്റെ
നഗ്നമായ സുവിശേഷം
എനിക്ക് മീതെ ചൊല്ലുവാന്‍
പതിയിരിക്കുന്നവര്‍,
വിപ്ലവം ചവച്ച് തുപ്പിയ
താടിവെച്ചവര്‍,
മോഹിപ്പിച്ച്
നഗരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടവര്‍,
ചരിത്രത്തില്‍
ഇടം കിട്ടാത്തവര്‍

പുറത്ത്...

മുസ്ലിമുകള്‍
ദളിതര്‍, ആദിവാസികള്‍
ആരാണ് ഇവര്‍
കാര്‍ക്കിച്ച് തുപ്പി
ചുരുണ്ടുകൂടി......

തെറ്റിദ്ധരിക്കരുത്
ഞാനിന്നും
കമ്മ്യുണിസ്റ്റാണ്.

5 comments:

  1. ഇഷ്ടപ്പെട്ടു ഈ ആർജ്ജവമുള്ള വരികൾ!

    ReplyDelete
  2. തെറ്റിദ്ധരിക്കരുത്
    ഞാനിന്നും
    കമ്മ്യുണിസ്റ്റാണ്. ..

    ReplyDelete
  3. കുറെ കാലായല്ലോ താങ്കളെ കണ്ടിട്ട് ....
    എവിടെ ഇപ്പോള്‍ വലിയ തിരക്കിലാണോ

    തെറ്റിദ്ധരിക്കരുത്
    ഞാനിന്നും
    കമ്മ്യുണിസ്റ്റാണ്. ..

    ReplyDelete
  4. ശക്തമായ ഈ വാക്കുകളെ തനിച്ചാക്കി താങ്കള്‍ എവിടെപ്പോയി?

    ReplyDelete
  5. തെറ്റിദ്ധരിച്ചാലും ഞാനും....

    ReplyDelete