
വൈകുന്നേരങ്ങളിലെ
നടത്തം തുടങ്ങിയിട്ട്
നാളേറെയായി
കോര്‍ണീഷിലെ
മാര്‍ബിളിട്ട തറയിലൂടെ
ഊന്നിയുള്ള നടത്തത്തില്‍
ഒന്ന് തെന്നിയൊ
ഉള്ളം ഒന്ന് പിടഞ്ഞുവോ..
അന്ന്
മനക്കലെ
വലിയ മതിലിനോടൊത്ത്
ഇടുങ്ങിയ ഇടവഴികളിലൂടെ
ഒറ്റക്ക് നടക്കുമ്പോള്‍
ചുവന്ന തെച്ചിയും,
വെളുത്ത നന്തിയാര്‍വട്ടവും
എന്റെ പാദങ്ങളെ
ഇക്കിളിയാക്കുമായിരുന്നു
മുള്ളുകള്‍ ചവിട്ടാതെ
ഉരുളന്‍ കല്ലുകള്‍
എടുത്തെറിയാതെ,
മഴകൊണ്ട്
നടക്കുമായിരുന്നു.
അന്ന് ഞാന്‍
കാലത്തും,
വൈകീട്ടും നടന്നിരുന്നു
കണ്ണനും, വേലായുധനും,
സീതയും, സുഹറയും
കണക്ക് പഠിപ്പിക്കുന്ന
കുട്ടപ്പന്‍ മാഷും
ഞങ്ങള്‍ ഒപ്പത്തിനൊപ്പം
നടക്കുമായിരുന്നു
പിന്നെ
റേഴഷന്‍ കടയിലേക്കും
അത്താണിയിലെ
മീന്‍ ചന്തയിലേക്കും
അമ്പലപ്പറമ്പിലേക്കും
പ്രതിഭാക്ലബിലെ
ചിതലെടുത്ത,
ലൈബററിയിലേക്കും
ചെമ്മീന്‍ കളിച്ച
കൃഷ്ണാകൊട്ടകയിലും
മോമാലിക്കയുടെ
വെളിച്ചമില്ലാത്ത
പലചരക്ക് കടയിലേക്കും
ഞാന്‍ അടിതെറ്റാതെ
തെന്നാതെ നടക്കുമായിരുന്നു
ഒറ്റമുണ്ടും
മഞ്ഞച്ച വെളുത്ത ഒറ്റഷര്‍ട്ടും
കോളേജിലേക്കുള്ള
എന്റെ നടത്തത്തിനോടൊപ്പം
കൂട്ടിനുണ്ടായിരുന്നു
ഇന്ദിരേച്ചിയുടെ
പറമ്പിലൂടെ നടക്കുമ്പോള്‍
അങ്ങേ തൊടിയിലേക്ക്
ഒന്ന് നോക്കാതെ
നോക്കിയുള്ള നടത്തവും
പിന്നീട്
മനിലാ കവറുമായി
പോസ്റ്റ്മാനായി നടന്നതും
നടന്ന്, നടന്ന്
ഒന്നും ബാക്കിവെക്കാതെയുള്ള
ഈ നടത്തവും
ടാറിടാത്ത
ചെമ്മണ്‍പ്പാതയില്‍
ഞാന്‍ നടന്ന് തീര്‍ത്തതൊക്കെ
ഇവിടെ
കോര്‍ണീഷിലെ
നക്ഷത്ര തെരുവുകളോടും
ഈ മണല്‍ക്കാറ്റിനോടും
വൈകുന്നേരങ്ങളില്‍
ഒരു ഗമയോടെ
പറഞ്ഞ് നടക്കാറുണ്ട്
അതായിരിക്കാം
ഇവിടെ എന്നെയൊന്ന്
വീഴ്ത്തിക്കളയാമെന്ന്
അസൂയകൊണ്ട
ഈ വഴങ്ങാത്ത
തെരുവിന് തോന്നിയത്
*******
നാട്ടുപച്ചയില്‍ വന്ന കവിത
http://www.nattupacha.com/content.php?id=468
നന്നായിരിക്കുന്നു.
ReplyDeleteആ പഴയ കാല നടത്തം ........
goood
ReplyDeleteനടന്നു നടന്ന് എവിടെയൊക്കെയോ എത്തി
ReplyDeleteനന്നായി
ആശംസകള്‍
Malayalakavitha yil idane
ReplyDeletewww.malayalakavitha.ning.com
എം.എൻ വിജയൻ. വിജയൻ മാഷ് പറഞ്ഞത് മലയാളിയെ ഇരുത്തിക്കളയാൻ വളരെ എളുപ്പമാണ് എന്നാണ്. കാരണം ഏതൊരു സ്ഥലത്തും അത് ബസ്സാണങ്കിലും ബസ്റ്റോപ്പാണങ്കിലും മറ്റേത് പൊതു സ്ഥലമാണങ്കിലും നാം തിരയുന്നതും ഉറപ്പിക്കാൻ ശ്രമിക്കുന്നതും നമ്മുടെ ഇരിപ്പിടത്തെയാണ്. എന്നാൽ മനോഹരന്റെ ഈ കവിതയിൽ പറയാൻ ശ്രമിക്കുന്നത് ചലനം എന്ന വിപരീത പ്രക്രിയെയാണ്. അതിന്റെ വ്യത്യസ്ഥ അവസ്ഥകളിലൂടെയും മാനങ്ങളിലൂടെയും സഞ്ചരിക്കുന്ന കവി മുന്നോട്ടുള്ള പ്രയാണത്തിൽ നഷ്ടപ്പെട്ട ചില ഓർമ്മകളെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം താൻ ഇപ്പോൾ നിൽക്കുന്ന ഇടം ഏതു സമയവും വഴുതാനും വീയാനും സാധ്യതയുള്ളതാണന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. ഭാവുകങ്ങൾ
ReplyDeleteWalk...walk and walk
ReplyDeleteഇതുപോലൊരു നടത്തം
ReplyDeleteനടക്കാത്തവരാരുണ്ട്
ഇഷ്ടപ്പെട്ടു
ശക്തമായ ബീംബ്ബങളാല്‍ സംബുഷ്ടമാണ് കവിത ഉദ:സീതയും സുഹറയുമൊത്തൊരു നടത്തം അസധ്യമായി കൊന്റിരിക്കുന്ന വര്‍ത്തമാന കാലത്ത്
ReplyDeletenannayi
ReplyDeletenadaththangal ormikkunnnu ; njanum
(thirumal kazhinju kaalonnurachittu venam !)
നടത്തം
ReplyDeleteശക്തമായ രചന
ഭാവുകങ്ങള്‍
ഓര്‍മ്മക്കളിലേക്ക് ഒരു എത്തിനോട്ടം. നന്നായിരിക്കുന്നു.
ReplyDeleteരാവിടെ ഇവിടെ നടക്കാനിറങുന്ന ഒരു പ്രതീതി
ReplyDeleteമനുവേട്ട..നല്ല കവിത..
ReplyDeleteThis comment has been removed by the author.
ReplyDeleteമനോഹര്‍ അവനതു പിടിക്കില്ല
ReplyDeleteഅവൻ വിഴുങ്ങീയ്തിനെ നിങ്ങൾ എന്തിനു പാടി
കോര്‍ണീഷിലെ നക്ഷത്ര തെരുവുകളെ കാണുബൊൾ ഒന്നു ചിരിച്ചെര്......
നല്ലതായിരിക്കുന്നു ഇനിയും എഴുതുക
നടന്നുകൊണ്ടേയിരിയ്ക്കുവാന്‍ തോന്നുന്നു...
ReplyDelete