
സുഹൃത്തെ...!!
ഇവിടെനിന്നാണ് ഞാന്‍ നോക്കിയത്..?
ആധുനിക യുഗത്തിലെ,
എല്ലിന്‍കൂടവും പേറിയുള്ള എന്റെ യാത്രയില്‍,
മറന്നുവെച്ച
എന്റെ കണ്ണുകളാണ് ഞാന്‍ പരതുന്നത്
എന്നില്‍ പച്ചയായ് കുത്തിവെച്ച
ചാപ്പയിലെ ഗണിതങ്ങളുടെ
കൂട്ടലും, കിഴിക്കലും,
പിന്നേവരുന്നവര്‍
ഒരു ചാട്ടയായി കീറുമ്പോള്‍
ചുട്ടുപഴുത്ത ഇടവഴികളില്‍
മറ്റൊരു ബൂര്‍ഷാസി
തക്കം പാര്‍ത്തിരിക്കുന്നു.
കൊമ്പില്‍ തൂക്കിയ ചുവന്ന റാന്തലില്‍
പണ്ട് കൊളുത്തിയതൊന്നും
ഇടിമുഴക്കുന്നതില്ലായിന്നേരം
എന്നാലും അത്
തണുത്തുറയുന്നില്ല
എരിഞ്ഞ് കത്തുകയാണ്.
എന്റെ നെഞ്ചിലേറ്റ പ്രഹരങ്ങള്‍
കാലത്തിന്റെ വേദനയില്‍
മറ്റൊരു കാലാള്‍പ്പടയായി
ആയുധമില്ലാത്ത പടയാളിയായി
മറ്റൊരു കാളപ്പുറത്ത്.
വിഹ്വലമാക്കപ്പെട്ട
ഗ്രാമങ്ങളിലെവിടെയോ വെച്ച്
ഒരജ്ഞാതനാല്‍ ഞാന്‍ കൊല്ലപ്പെടുമ്പോള്‍
ചരിത്രം അവസാനിക്കുന്നില്ല.
എന്റെ മാംസം ഭക്ഷിച്ച
നിങ്ങളില്‍, നിങ്ങളുടെ കുഞ്ഞുങ്ങളില്‍
എന്റെ ജീനുകള്‍ പുനര്‍ജ്ജനിക്കും.
*****
കണിക്കൊന്ന മാഗസിനില്‍ വന്ന കവിത
http://www.kanikkonna.com/index.php/2008-09-29-07-02-50/408-2009-05-30-08-35-23
വിഹ്വലമാക്കപ്പെട്ട
ReplyDeleteഗ്രാമങ്ങളിലെവിടെയോ വെച്ച്
ഒരജ്ഞാതനാല്‍ ഞാന്‍ കൊല്ലപ്പെടുമ്പോള്‍
ചരിത്രം അവസാനിക്കുന്നില്ല.
എന്റെ മാംസം ഭക്ഷിച്ച
നിങ്ങളില്‍, നിങ്ങളുടെ കുഞ്ഞുങ്ങളില്‍
എന്റെ ജീനുകള്‍ പുനര്‍ജ്ജനിക്കും.
മനോഹരമായ വരികൾ സുഹ്രുത്തെ.
പക്ഷെ ആശയം ക്രോഡീകരിക്കുന്നതിൽ എവിടെയോ പിഴച്ചോ എന്നൊരു സംശയം.
എഴുത്തു തുടരുക. ആശംശകൾ
എന്റെ മാംസം ഭക്ഷിച്ച
ReplyDeleteനിങ്ങളില്‍, നിങ്ങളുടെ കുഞ്ഞുങ്ങളില്‍
എന്റെ ജീനുകള്‍ പുനര്‍ജ്ജനിക്കും
athuvvo..
nalla kavithakal..oru style undu ezhuthinu
keep writing
ReplyDelete