
മരുഭൂമികള്‍ പൂക്കുമ്പോഴാണ്....
കിഴക്ക് കോതമ്പ് പാടങ്ങള്‍ കതിരിടുന്നത്
അപ്പോഴാണത്രെ കോരന്‍ കുമ്പിളില്‍ ഓണമുണ്ണുന്നത്
അന്ന് ഞങ്ങള്‍ വിതച്ച കടുകുപാടങ്ങള്‍
ചില സാങ്കേതിക കാരണങ്ങളാല്‍
മറ്റൊരാള്‍ കൊയ്തെടുക്കുന്നു
അപ്പോഴാണ് ഞാന്‍ എന്നിലേക്ക്
ചില ആശയങ്ങള്‍ കൊണ്ടുവരാന്‍ തെയ്യാറായത്
എന്നാല്‍ അവയ്ക്ക് ഇയ്യാംപാറ്റയുടെ ആയുസ്സ്
താടിവെച്ച്, വഴിയോരത്തിരുന്ന്
ഞാന്‍ എന്റെ കറുത്ത ജാതകം പുകച്ചുതള്ളി
പുകയില്‍, ഒരു വെളുത്ത പ്രാവിന്റെ ജനനം
അറിയപ്പെടാത്ത ഒരു ജനനവും
നീതീകരിക്കാനാവില്ലെന്ന് കാട്ടാളന്‍മാര്‍
അമ്പെടുത്ത് ഉന്നം വെച്ചത് എന്റെ നേര്‍ക്ക്
പിന്നീട്, എത്തിപ്പെട്ടത് ഇവിടെ മരുഭൂമിയില്‍
രക്തവും, വിയര്‍പ്പും ഞാനൊരു ഛായക്കൂട്ടാക്കി
അതില്‍ വരച്ച ചിലത് തൂക്കിവിറ്റ് ജീവിതം
ഇപ്പോള്‍ മരുഭൂമിയും പൂത്തു
ഞാന്‍ വെച്ച കാരക്കാമരവും പൂവിട്ടു
ഞാനും, നിങ്ങളും പൂക്കാത്തതെന്തെ....?
*****
കൊള്ളാം...
ReplyDeleteഒരു പഴയകാല ഓര്‍മ്മപ്പെടുത്തല്‍
നല്ല കവിത
ReplyDelete