
കര്‍ക്കിടകം എട്ട് !!!
ചാറ്റല്‍ മഴ
ചുട്ടുപൊള്ളുന്ന പനി
തട്ടുമ്പുറത്തെ അരിച്ച തണുപ്പ്
കറുത്ത പങ്ക
ചുവന്ന പൊടിയരിക്കഞ്ഞി
കണലില്‍ ചുട്ട പപ്പടം,
ചുട്ടെടുത്ത മുള്ളന്‍
അമ്മ ഞെരടിയ ചുവന്ന ഉള്ളി,
വെളുത്ത കാന്താരിമുളകരച്ച ചമ്മന്തി
തൊടിയിലെ പച്ചക്കുരുമുളകിട്ട രസം
നരച്ച കമ്പിളിയിലെ ചുരുണ്ട ഉറക്കം
ഇളം ചൂടില്‍ ചുക്കുവെള്ളം
അമ്മയുടെ, തുളസിയിലയിട്ട കഷായം
വലിയോപ്പോളുടെ വരവ്,
നെറ്റിയിലെ തലോടല്‍
വൈദ്യര് കുമാരേട്ടന്റെ കറുത്ത ഗുളിക,
തേനില്‍ ചാലിച്ച് രണ്ട് നേരം।
ഇനി ഒരിക്കല്‍ വരുമോ
ആ കര്‍ക്കിടവും,പൊള്ളുന്ന പനിയും !!
മീനം ആറ്
സൂര്യന്‍ തല്‍ക്കുമീതെ
മകള്‍ക്ക് പൊള്ളുന്ന പനി
ആവശ്യങ്ങളുടെ നീണ്ട നിര
കെ, ഫ്സിയുടെ നാലുകാല്,
(കാല്തന്നെ വേണം അതാണത്രെ മാസ്റ്റര്‍പീസുകള്‍)
പിസ്സ മീഡിയം ഒന്ന്
അച്ഛാ ബര്‍ഗ്ഗറായാലും മതി
ചിക്കന്‍ സാന്‍റ്വിച്ച് നാലെണ്ണം
(അനിയത്തിക്കുകൂടി ആയിരിക്കാം)
തണുക്കാത്ത കൊക്കകോളയും
കൊച്ചൊന്നും കഴിച്ചില്ല, ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍
ഡോക്ടര്‍ സൂസിയെത്തെന്നെ കാണിക്കണം
(ചില്‍ഡ്രറന്‍ സ്പെഷലിസ്റ്റ് തന്നെവേണം)
ഇലക്ട്രോണിക്ക് പ്രിസ്ക്രിപ്ഷന്‍വ്
ആന്റിബയോട്ടിക്ക് ഒന്ന് വീതം മൂന്നുനേരം
ഏസി കുറച്ചിടുക, തണുത്ത വെള്ളം കൊടുക്കരുത്
പിന്നെ ഒരു താക്കിതും
ദൈവമേ......
(ഈ വിളി മക്കള്‍ക്ക് അസുഖം വരുമ്പോള്‍ മാതം)
ഞാന്‍ ഒരു നീരീശ്വര വിശ്വാസിയാണല്ലോ...?
ഇതുപോലൊരു പനി,
കര്‍ത്താവെ ആര്‍ക്കും വരുത്തരുതേ...
ആത്മഗതം.
****
No comments:
Post a Comment