
പണിയിടങ്ങളില്‍
*തെന്‍ഡു ഇലകള്‍
കൊച്ച് സ്വപ്നങ്ങള്‍ക്ക്
തണലേകിയിരുന്നു,
ദാഹത്തെ കീഴടക്കിയിരുന്നു.
മലമുകളിലെ
പച്ചപ്പിലേക്ക് പാഞ്ഞ്
മണികിലുക്കി,
കുടപിടിച്ച്,
അവര്‍
ഉറുമ്പുകള്‍ക്ക് കല്യാണം കൊണ്ടിരുന്നു.
മഞ്ഞ് പെയ്യുന്ന മലകളില്‍
പുതിയ “വേദാന്ത”ങ്ങള്‍
വികൃതമായ വ്രണം സൃഷ്ടിക്കുമ്പോള്‍
നിശ്ശബ്ദതക്ക് വിധിക്കപ്പെട്ട
ഒരു ജനതയെ
പേരിട്ടും, പേരില്ലാതേയും
ക്രൂശിലേറ്റപ്പെടുമ്പോള്‍
പൊട്ടിപുറത്ത്
ഞങ്ങളകത്ത്.
തേനറുത്ത കരങ്ങള്‍
സര്‍പ്പ കുഞ്ഞുങ്ങളേന്തി
ആലോചനകളും,
അലര്‍ച്ചകളുമായി
ഞെട്ടിച്ചില്ലെങ്കിലും
പുതിയ ഖനികളിലെ
പാതാളങ്ങളില്‍
തിളങ്ങുന്ന
ചുവന്ന ചുണ്ണാമ്പു കല്ലുകള്‍
നിങ്ങളെ
പേടിപ്പിക്കാതിരിക്കില്ല.
മരണപ്പെട്ട മരങ്ങള്‍
രാത്രിയില്‍
നഗ്നനൃത്തം ചെയ്യുമ്പോള്‍
ഇല്ലായ്മകളില്‍
ഉണ്ടും, ഉരുണ്ടും
വിലാപങ്ങള്‍ സംഗ്രഹിക്കപ്പെട്ട്,
ആശയങ്ങള്‍ ഒടുക്കപ്പെടുമ്പോള്‍
നാളെ
ചില തിരിച്ചറിവുകള്‍
പറയുമായിരിക്കും
“നിയമഗിരിയില്‍
ദൈവവും, കാടും, ശലഭവും,
പിന്നെ മനുഷ്യനും ജീവിച്ചിരുന്നു“.
@@@
*തെന്‍ഡു ഇലകള്‍ - ബീഡി ഉണ്ടാക്കുന്ന ഇല