
നീല
പരദേശി
നിലയില്ലാ കടലില്‍
മുത്തും പവിഴവും തേടി
മുങ്ങിയപ്പോഴാണ്
നീല കണ്ടത്.
ചുവപ്പ്
വഴിയരികില്‍
പടുത്തുയര്‍ത്തുന്ന
പടുക്കൂട്ടന്‍
നക്ഷത്ര സൌധത്തിന്
പ്രവാസികളാല്‍
അടിത്തറ പണിയ്യുമ്പോള്‍
പുറത്തുവന്ന ഉറവയ്ക്ക്
ചുവപ്പ് നിറമായിരുന്നു.
മഞ്ഞ
ജീവിതത്തിനും,
മരണത്തിനുമിടയില്‍
ശ്വാസം കിട്ടാതെ നിലവിളിക്കുമ്പോള്‍
പ്രവാസിയുടെ
വിളറിയ കണ്ണുകള്‍ക്ക്
മഞ്ഞ നിറമായിരുന്നു.
കറുപ്പ്
മരുഭൂമിയില്‍
ജീവിതം കണ്ടെത്താനാകാതെ
മരുപ്പച്ച
തേടിയുള്ള യാത്രയില്‍
പ്രവാസിയുടെ മുന്നില്‍
മരണത്തിന്റെ ഇരുട്ടാണ്
കറുത്ത ഇരുട്ട്.
@@@